Listen live radio

പരിസ്ഥിതി ലോലം സുപ്രീം കോടതി വിധി മറിക്കടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണം കൊണ്ടുവരണം:അഡ്വ: എ.ജെ.ജോസഫ്

after post image
0

- Advertisement -

പരിസ്ഥിതി ലോലം സുപ്രീം കോടതി വിധി മറിക്കടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമാണം കൊണ്ടുവരാൻ തയ്യാറാവണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: എ.ജെ.ജോസഫ്. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ തിരഞ്ഞെടുപ്പ്  കൺവെൻഷൻ മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധി മറക്കാൻ കേന്ദ്ര സർക്കാരിന് മാത്രമെ സാധിക്കുകയുള്ളു. പരിസ്ഥിതി ലോല മേഖലയിലെ ദൂരപരിധി മറിക്കടക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് അഡ്വ: എ.ജെ.ജോസഫ് പറഞ്ഞു. ജില്ലാ ഭാരവാഹികളായി എ.പി. കുര്യാകോസ് പ്രസിഡന്റായും വി.എസ്. ചാക്കോ, കെ.വി.പൗലോസ് വൈസ് പ്രസിഡന്റുമാർ സെക്രട്ടറിമാരായി അഡ്വ: വി.കെ.സജി, പി.സി.സെബാസ്റ്റ്യൻ എന്നിവരെയും ട്രഷററായി എം.പി. പീറ്ററെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.