Listen live radio

‘വളഞ്ഞിട്ട് ആക്രമിച്ചാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രി’; മുഹമ്മദ് റിയാസ്

after post image
0

- Advertisement -

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വളഞ്ഞിട്ട് ആക്രമിച്ചാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രി, അതിന് സമ്മതിക്കുന്ന ഒരു മുന്നണിയല്ല കേരളത്തിലുള്ളതെന്നും റിയാസ് പറഞ്ഞു. പ്രതിഷേധ സമരങ്ങള്‍കൊണ്ട് ഭരണത്തെ അസ്ഥിരമാക്കാന്‍ അനുവദിക്കില്ല. സമരം കലാപമാക്കരുതെന്നും റിയാസ് പറഞ്ഞു.

 

ഇന്ന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിളാമോര്‍ച്ച, യൂത്ത് ലീഗ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ മാര്‍ഗമധ്യേ തളാപ്പില്‍വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

ഇരുപതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ കരിങ്കൊടിയുമായി ഗസ്റ്റ് ഹൗസിന് മുമ്പില്‍ പ്രതിഷേധിക്കാനെത്തിയത്. ഇവര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്റ്റ് ഹൗസിനകത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് പഴുതടച്ചസുരക്ഷയാണ് കണ്ണൂരില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പിലും കുറുമാത്തൂരിനുമിടയില്‍ ഒമ്പത് മണിക്കും പന്ത്രണ്ട് മണിക്കും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.