Listen live radio

മുസ്ലീം ലീഗ് സുഹൃദ് സംഗമം ശ്രദ്ദേയമായി

after post image
0

- Advertisement -

കല്‍പ്പറ്റ:  സമൂഹത്തില്‍ മാനവ സൗഹൃദം ഊട്ടിയുറപ്പിക്കാനും സാഹോദര്യം നിലനിര്‍ത്താനും വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ച് ചേര്‍ത്ത സുഹൃദ് സംഗമം ശ്രദ്ദേയമായി. നല്ല നാളെക്കുള്ള നവ്യാനുഭവമായി മാറിയ സംഗമത്തില്‍ സമൂഹത്തിലെ നാനാ മേഖലയിലെയും പ്രമുഖര്‍ പങ്കാളികളായി.

സാമൂഹ്യ ജീവിതത്തില്‍ ഒരുമ നിലനിര്‍ത്താനും സ്പര്‍ദയും സംഘര്‍ഷങ്ങളും ഇല്ലാതാക്കാന്‍ ഐക്യപ്പെടണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മതേതര കൂട്ടായ്മകള്‍ അനിവാര്യമായ ഘട്ടത്തിലൂടെയാണ് നാമിന്ന് നടന്ന്‌കൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ ഉണര്‍ത്തി. ജില്ലാതല സൗഹൃദ സംഗമത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായാണ് തങ്ങള്‍ സംവദിച്ചത്.

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.എല്‍എ.ആമുഖ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.എ.കരീം സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.

ഡോ.ജോസഫ് മാര്‍ തോമസ് (മലങ്കര ഓര്‍ത്തഡോക്‌സ് രൂപത  സുല്‍ത്താന്‍ ബത്തേരി),എ.വിജയന്‍ ഗുരുക്കള്‍(അമുതാനന്ദമഠം), കെ.ടി.ഹംസ മുസ്ലിയാര്‍(സമസ്ത കേന്ദ്ര മുശാവറ അംഗം), വി.മൂസ കോയ മുസ്ലിയാര്‍(സമസ്ത കേന്ദ്ര മുശാവറ അംഗം),  സ്വാമി ചന്ദ്ര ദീപ്ത (ശാന്തിഗിരി ആശ്രമം), ഡോ.ജമാലുദ്ധീന്‍ ഫാറൂഖി(കെ.എന്‍.എം.മര്‍ക്കസുദ്ദഅ്വ), റവ.ഫാദര്‍ മാത്യു ചെറിയപ്പുറം (മാനന്തവാടി രൂപത), ഫാദര്‍ ടി.എം.കുര്യാക്കോസ് (സുറിയാനി സഭ), കുമാരി ഷീലാ ബഹന്‍ജി(ബ്രഹ്‌മകുമാരി ആശ്രമാധിപതി), അഡ്വ.പി.ചാത്തുക്കുട്ടി(മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്),എസ്.മുഹമ്മദ് ദാരിമി(സെക്രട്ടറി,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), കെ.എസ്.മുഹമ്മദ് സഖാഫി(കേരള മുസ്ലിം ജമാഅത്ത്), ഡോ.ടി.പി.വി.ചന്ദ്രന്‍(ഐ.എം.എ), എന്‍.ഡി.അപ്പച്ചന്‍(പ്രസിഡന്റ് ഡി.സി.സി), എ.പി.നാരായണന്‍ നായര്‍(എന്‍.എസ്.എസ്), എം.മോഹനന്‍(എസ്.എന്‍.ഡി.പി), യു.പോക്കര്‍ഫാറൂഖി(കെ.എന്‍.എം), അഡ്വ.പി.കെ.ദിനേഷ്‌കുമാര്‍(ബാര്‍ അസോസിയേഷന്‍),പയന്തോത്ത് മൂസ ഹാജി(സി.എച്ച്.സെന്റര്‍), അഡ്വ.കെ.മൊയ്തു(പി.പി.മുഹമ്മദ്(പ്രസിഡന്റ് എം.എസ്.എസ്), എം.മുഹമ്മദ് (എം.ഇ.എസ്), കെ.കെ.വാസുദേവന്‍(വ്യാപാരി വ്യവസായി ഏകോപന സമിതി), റാഷിദ് ഗസ്സാലി(സിന്‍ണ്ടിക്കേറ്റ് മെമ്പര്‍ ഭാരതിയാര്‍ സര്‍വ്വകലാശാല), ചെറുവയല്‍ രാമന്‍(കര്‍ഷക അവാര്‍ഡ് ജേതാവ്), ഷമീര്‍ സാദിഖ് (ജമാഅത്തെ ഇസ്ലാമി), അഡ്വ.എം.സി.എ.ജമാല്‍(സിജി),പി.പി.അബ്ദുല്‍ ഖാദര്‍( ഡബ്ല്യു.എം.ഒ.വയനാട്) അഡ്വ.ടി.എം.റഷീദ്(റെയില്‍വെ ആക്ഷന്‍ കമ്മിറ്റി) പങ്കെടുത്തു.

Leave A Reply

Your email address will not be published.