Listen live radio

വടക്കൻ ജില്ലകളിൽ കനത്ത മഴ; വയനാട്ടിൽ മണ്ണിടിച്ചിൽ

after post image
0

- Advertisement -

ടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ വയനാട്ടിൽ മണ്ണിടിച്ചിലുണ്ടായി. കുറിച്യർ മലയിലാണ് അപകടം. മണ്ണിനൊപ്പം പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ജനവാസമില്ലാത്ത മേഖലയിലാണ് അപകടമെന്നതിനാൽ ആളാപയമില്ല.

അതിനിടെ സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. മലബാറിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ മുതൽ മഴ തുടരുകയാണ്.

കണ്ണൂർ ജില്ലയിൽ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് വയോധികൻ മരിച്ചു. പട്ടാന്നൂര്‍ നാലുപെരിയയിലെ കാവുതീയന്‍ ചാലില്‍ കുഞ്ഞമ്പു (80) ആണ് മരിച്ചത്. കാറ്റില്‍ മരം വീണ് നിലം പതിച്ച വൈദ്യുതി ലൈനില്‍ ചവിട്ടിയാണ് അപകടം

തൃശൂർ ജില്ലയിലെ പൂമല ജല സംഭരണിയിലെ ജലവിതാനം ഉയരുന്നതിനാൽ  ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. പരമാവധി സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27 അടിയാണ്. 28 അടിയായാൽ ഷട്ടർ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ മഴയും കാറ്റും മൂടൽ മഞ്ഞും ഉള്ളതിനാൽ വാഹന യാത്രയിൽ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Leave A Reply

Your email address will not be published.