Listen live radio

തന്നെ ചോദ്യം ചെയ്ത ഇഡി എന്തുകൊണ്ട് പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല: ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ: രാഹുല്‍ ഗാന്ധി

after post image
0

- Advertisement -

മലപ്പുറം: തന്നെ ചോദ്യം ചെയ്ത ഇഡി സ്വര്‍ണക്കടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതെന്തെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും രാഹുല്‍ ഗാന്ധി മലപ്പുറത്ത് പറഞ്ഞു. പരിസ്ഥിതിലോല മേഖല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. ഈ വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷേ, കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പവും സാധാരണക്കാര്‍ക്കൊപ്പവും അണിനിരക്കും. സിപിഎം പ്രവര്‍ത്തകര്‍ തന്റെ ഓഫിസ് എത്ര തവണ തല്ലിത്തകര്‍ത്താലും വിരോധമില്ല, വേദനയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ബിജെപിയെ എതിര്‍ക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടുകയാണ്.എതിര്‍ക്കുന്നവര്‍ എല്ലാം ഇഡിയെ നേരിടേണ്ടി വരും. തന്നെ 5 ദിവസം ആണ് ഇഡി ചോദ്യം ചെയ്തത്. അതിനെ താന്‍ ഒരു മെഡല്‍ ആയി ആണ് കാണുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാത്തത്? എന്ത് കൊണ്ട് കേന്ദ്ര  ഇഡിയും സിബിഐയും ഒന്നും കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല. എന്ത് കൊണ്ട് അദ്ദേഹം ഇത് വരെ ചോദ്യം ചെയ്യപ്പെട്ടില്ല. കാരണം ഇവിടെ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയിലാണ്. ബിജെപി വളരെ സന്തോഷത്തില്‍ ആണ് ഇവിടെ’- രാഹുല്‍ പറഞ്ഞു.

Leave A Reply

Your email address will not be published.