Listen live radio

മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം; പിസി ജോര്‍ജിന്റെ ഭാര്യക്കെതിരെ പൊലീസില്‍ പരാതി

after post image
0

- Advertisement -

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന പിസി ജോർജിന്റെ ഭാര്യ ഉഷാ ജോർജിന്റെ പരാമർശത്തിൽ പൊലീസിൽ പരാതി. പീഡനക്കേസിൽ പി സി ജോർജ് അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഉഷാ ജോർജിന്റെ വിവാദ പരാമർശങ്ങൾ.

കാസർഗോഡ് സ്വദേശിയായ ഹൈദർ മധൂറാണ് ഉഷാ ജോർജിനെതിരെ വിദ്യാ നഗർ പൊലീസിൽ പരാതി നൽകിയത്.”ശരിക്കും പറഞ്ഞാൽ അയാളെ എനിക്ക് വെടിവെച്ച് കൊല്ലാനുള്ള ദേഷ്യമുണ്ട്. നിങ്ങളിത് ചാനലിൽ കൂടി വിട്ടാൽ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. ഒരാഴ്ച്ചക്കുള്ളിൽ അയാൾ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലിൽ ഇടാമോ എന്നായിരുന്നു ഉഷാ ജോർജിന്റെ പ്രതികരണം.

‘ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ അങ്ങനെയൊന്നും ഒതുക്കാൻ പറ്റില്ല. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ എന്നും ഉഷ ചോദിച്ചു. ‘എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. സിൻസിയർ ആയതുകൊണ്ട് പറ്റിയതാണ്. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ അത് പി സി ജോർജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി പറഞ്ഞത്. ഇന്നെങ്ങനെയാ ഇങ്ങനെയാതത്.’

പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. താനുമായി സംസാരിച്ചിട്ടുണ്ട്. സ്വപ്‌ന വന്നിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് സൂചനയില്ലായിരുന്നു. അറിയാമായിരുന്നെങ്കിൽ തനിച്ച് പോകില്ലായിരുന്നു. ജോർജിനെ സാക്ഷിയാക്കുമെന്നാണ് പറഞ്ഞത്. ട്രാപ്പിലാക്കിയതാണ്. പിണറായി വിജയന്റെ പ്രശ്‌നങ്ങളൊന്നും പുറത്തേക്ക് വരരുത്. അതിനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. വാർത്ത അങ്ങനെ തിരിച്ചു വിടാനാണ് ശ്രമം എന്നും ഉഷ ആരോപിച്ചു.

Leave A Reply

Your email address will not be published.