Listen live radio

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; സൂര്യയും അപര്‍ണയും പരിഗണനയില്‍

after post image
0

- Advertisement -

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാലുമണിയ്ക്കാണ് പുരസ്‌കാര പ്രഖ്യാപനം. താനാജി, സുറയ് പോട്ര് എന്നീ സിനിമകള്‍ അവസാന റൗണ്ടില്‍ ഇടംപിടിച്ചതായാണ് സൂചന.

 

മികച്ച നടന്മാരായി രണ്ടു പേരാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്ഗണ്‍, സൂര്യ എന്നിവരാണ് പട്ടികയിലുള്ളത്. നടിയായി മലയാളി താരം അപര്‍ണ ബാലമുരളിയെയും ( സുറയ് പോട്ര്) പരിഗണിക്കുന്നതായി സൂചന.

സഹനടനായി ബിജു മേനോനെയും ( അയ്യപ്പനും കോശിയും) പരിഗണിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനും അവര്‍ഡ് പരിഗണനയിലുണ്ട്. ശബ്ദമിശ്രണ വിഭാഗത്തിലാണ് മാലിക് പരിഗണനയിലുള്ളത്.

കഴിഞ്ഞതവണ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന് രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചതാണ് മറ്റൊരു നേട്ടം. കഴിഞ്ഞവര്‍ഷം തമിഴ്‌നടന്‍ ധനുഷും ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയിയുമാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. കങ്കണ റണാവത്ത് ആയിരുന്നു മികച്ച നടി.

Leave A Reply

Your email address will not be published.