Listen live radio

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയില്‍ എല്‍.ഡി.എഫ് പ്രതിഷേധിച്ചു

after post image
0

- Advertisement -

കല്‍പ്പറ്റ: ജനകീയാസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷം മുന്‍കാല ജനപ്രതിനിധികളെ ആദരിക്കല്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുവാന്‍ മുന്‍കൈ എടുക്കാതിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയില്‍ എല്‍.ഡി.എഫ് വയനാട് ജില്ലാ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളെല്ലാം മുഴുവന്‍ മുന്‍കാല ജനപ്രതിനിധികളെയും ആദ്യകാല ജനകീയാസുത്രണ പ്രവര്‍ത്തകരെയും  ആദരിച്ചിട്ടും ജില്ലാ പഞ്ചായത്ത് കേവല ഉദ്ഘാടന പരിപാടിയില്‍ ചുരുക്കിയത് നീതികരിക്കാനാവാത്ത അനാസ്ഥയാണെന്നും യോഗം വിലയിരുത്തി.സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരമുള്ള പരിപാടികള്‍ നടത്താന്‍ ഇനിയെങ്കിലും മുന്‍കൈയെടുക്കാന്‍  മുന്നോട്ട് വരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത്  പ്രസിഡന്റിന് നല്‍കുവാനും യോഗം തീരുമാനിച്ചു.എ.എന്‍ സുശീല അധ്യക്ഷത വഹിച്ചു.പാര്‍ലമെന്ററി പാര്‍ട്ടി കണ്‍വീനര്‍ ജുനൈദ് കൈപ്പാണി,ചീഫ് വിപ്പ് സുരേഷ് താളൂര്‍,എസ്.ബിന്ദു എന്‍.സി പ്രസാദ്,വിജയന്‍.കെ,ബിന്ദു പ്രകാശ്  തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.