Listen live radio

സാങ്കേതിക വിദ്യകള്‍ ആദിവാസികളുടെ ഉന്നമനത്തിനായി പ്രയോജന പ്പെടുത്തും: മന്ത്രി കെ. രാധാകൃഷ്ണന്‍

after post image
0

- Advertisement -

കല്‍പ്പറ്റ: ആധുനിക സാങ്കേതിക വിദ്യകള്‍ ആദിവാസി വിഭാഗങ്ങളുടെ  സമൂഹിക ഉന്നമനത്തിനായി ഉപയോഗ പ്പെടുത്തുമെന്ന്  പട്ടിക ജാതി പട്ടിക വര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.കല്‍പ്പറ്റ ഇന്ദ്രിയ ഹാളില്‍ നടന്ന ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി  ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകള്‍ ഗുണകരമായ മാറ്റത്തിന്  ഉപയോഗപ്പെടു ത്തണം.   വികസന പദ്ധതികളില്‍ മനുഷ്യത്വ സമീപനവും ഉണ്ടാകണം. അല്ലാത്തപക്ഷം അവ പ്രയോജനം ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു.

പട്ടികവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിന് വിദ്യാഭ്യാസത്തിന്   ഏറെ പങ്കുവയ്ക്കാന്‍ കഴിയും. പുതിയ കാലത്ത് ഡിജിറ്റല്‍ സാക്ഷരത അനിവാര്യമാണ്.  പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന തിന് മുഖ്യ പരിഗണന നല്‍കും.   ഒരു വര്‍ഷം കൊണ്ട് 1026 പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍  കണക്ടിവിറ്റി സൗകര്യം  ഒരുക്കിയിട്ടുണ്ട്. അവശേഷി ക്കുന്ന പ്രദേശങ്ങളിലും  ഉടന്‍ കണക്ഷന്‍ സൗകര്യം  ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍  ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ഐ.സി ബാലകൃഷ്ണന്‍  എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,  ജില്ലാ കളക്ടര്‍ എ.ഗീത, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്  ഡയറക്ടര്‍  അര്‍ജ്ജുന്‍ പാണ്ഡ്യന്‍, സിഡാക് സയന്റിസ്റ്റ്മാരായ  പി. എസ് . സുബോധ് , പി. ദേവാനന്ദ്  തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.