Listen live radio

വിഷ്ണുപ്രിയയെ അവസാനമായി കാണാന്‍ ഒഴുകിയെത്തി നാട്; കണ്ണീരോടെ വിട

after post image
0

- Advertisement -

കണ്ണൂര്‍: പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയക്ക് (23) നാട് കണ്ണീരോടെ വിടനല്‍കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാനൂര്‍ വള്ള്യായിലെ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ നാടാകെ വിങ്ങിപ്പൊട്ടി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.

പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെച്ചു. ഇതിനുശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള പതിനൊന്ന് മുറിവുകളുണ്ടായിരുന്നു. ഞരമ്പുകള്‍ മുറിഞ്ഞ് കഴുത്ത് 75 ശതമാനം അറ്റുതൂങ്ങിയ നിലയിലായിരുന്നു. നെഞ്ചിലും കൈകളിലും കാലിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ആന്തരികാവയങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റെന്നും പാസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Leave A Reply

Your email address will not be published.