Listen live radio

സംസ്ഥാന അതിർത്തിയിൽ പോലിസ് ചെക്ക് പോസ്റ്റുകൾ

ബിജുകിഴക്കേടം

after post image
0

- Advertisement -

മാനന്തവാടി: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക അതിർത്തികളിൽ കേരള പോലിസ് ചെക്ക് പോസ്റ്റുകൾ തുടങ്ങി.ബവാലി, തോൽപ്പെട്ടി, മുത്തങ്ങ, താളുർ, കോട്ടുർ പട്ടയവയൽ, കോളിമുല, ചോലടി, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്.തിരുനെല്ലി തോൽപ്പെട്ടിയിൽ ബിൽഡിങ് സൗകര്യം ലഭിക്കത്തതിനാൽ കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തും ബവാലിയിൽ പഞ്ചായത്ത് താൽക്കാലികമായി നൽകിയ ബിൽഡിങ്ങിലുമാണ് പ്രവർത്തിക്കുന്നത്. തോൽപ്പെട്ടിയിൽ സൗകര്യം ലഭിക്കുന്ന മുറയ്ക്ക് ചെക്ക് തോൽപ്ടിയിലേക്ക് മാറ്റും. പോസ്റ്റുകളിൽ കർശന പരിശോധനയാണ് പോലിസ് നടത്തുന്നത്.സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ലഹരി ഉൽപന്നങ്ങളുടെ കടത്ത് വർദ്ധിച്ചതോടെയാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്.പല സ്ഥലങ്ങളിലും താൽക്കാലിക സംവിധാനങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുന്നത്.

ജില്ലയിലെ വിവിധസ്റ്റേഷനുകളിൽ നിന്നുള്ള പോലിസുകാർക്കണ് ഡ്യൂട്ടി. രാത്രിയാത്ര നിരോധനം നിലവിലുള്ള ബാവലിയിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയും മുത്തങ്ങയിൽ രാവിലെ അറ് മുതൽ രാത്രി 9 വരെയുമാണ് പ്രവർത്തിക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ 24 മണിക്കൂറുമാണ് പ്രവർത്തിക്കുന്നത്. അതിർത്തികളിൽ വനം എക്സൈസ് ചെക്ക് പോസ്റ്റുകൾ പുറമേയാണ് പോലിസ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്

Leave A Reply

Your email address will not be published.