Kerala

കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുത്; ഡിജിപിയുടെ കർശന നിർദേശം

കേസന്വേഷണത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി കർശന നിർദേശം നൽകി. ഇതു സംബന്ധിച്ച് ഡിജിപി പുതിയ സർക്കുലർ പുറത്തിറക്കി. പ്രതികളുടെ കുറ്റസമ്മത മൊഴികൾ വെളിപ്പെടുത്തരുതെന്ന് സർക്കുലറിൽ പ്രത്യേകം പറയുന്നു.ഹൈക്കോടതിയുടെ നിർദേശപ്രകാരവും ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ (ഡിജിപിപി) ശുപാർശയെ തുടര്‍ന്നുമാണ് നടപടി. അടുത്തിടെ ഒരു കേസ് പരിഗണിക്കവെ, അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയുടെ കുറ്റസമ്മതം മാധ്യമങ്ങളോട് വെളിപ്പെടുത്തിയതും അത് വാർത്തയായതും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

അന്വേഷണ ഘട്ടത്തിൽ ഇത്തരം വിവരങ്ങൾ പുറത്തുവിടുന്നത് വിചാരണയെയും കേസിനെയും ദോഷകരമായി ബാധിക്കുമെന്ന് ഡിജിപിപി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഡിജിപി പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.