Listen live radio

ആയുഷ് മേഖലയിലെ പ്രവർത്തങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിലെത്തി

after post image
0

- Advertisement -

കൽപ്പറ്റ :വയനാട് ജില്ലയിലെ ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിൽ നിന്നുള്ള സംഘം ജില്ലയിലെത്തി. അഡീഷണൽ കമ്മീഷണർ ഡോ. സുനിതാ ഘോഷ്, ശ്രീമതി അസ്മിത ജോതി സിങ്, ഡോ. കൽപ്പന, ശ്രീ. മുരളീതരൻ കെ. സി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്. കേന്ദ്രസംഘം വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ(ഗവ: ഹോമിയോ ഡിസ്പെൻസറി) സന്ദർശിച്ചു. ഗർഭിണികൾ, നവജാത ശിശുക്കൾ, കൗമാരപ്രായക്കാർ തുടങ്ങിയവരുടെ ആരോഗ്യ പരിപാലനം,ജീവിതശൈലി രോഗ നിർണ്ണയവും ചികിത്സയും, വാർദ്ധക്യ സഹജ രോഗങ്ങൾ എന്നിവയിൽ ഊന്നൽ നൽകിയാണ് ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.

ആയുഷ് മേഖലയിൽ നിരവധി ആരോഗ്യ പരിചരണ സാധ്യതകളെ വർദ്ധിപ്പിക്കുന്നതിന് ഈ സ്ഥാപനങ്ങളിലൂടെയുള്ള സേവനം വഴി സാധ്യമാകും. നാഷണൽ ആയുഷ് മിഷൻ സ്പെഷ്യൽ പ്രോജക്ടുകൾ ആയ തൈറോയ്ഡ് സ്പെഷ്യാലിറ്റി ക്ലിനിക്, അലർജി – ആസ്ത്മ സ്പെഷ്യൽ ക്ലിനിക് എന്നിവയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ , യോഗ പരിശീലനം, എന്നിവയെക്കുറിച്ച് ജീവനക്കാരുമായി സംവദിച്ചു. സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങളെക്കുറിച്ച് സംഘം വിലയിരുത്തുകയും സ്ഥാപനം താലൂക്ക് ആശുപത്രിയായി ഉയർത്താനുള്ള പ്രാഥമിക നടപടികൾ എടുക്കുകയും ചെയ്തു.

തുടർന്ന് വരുന്ന ദിവസങ്ങളിലും വയനാട്ടിലെ കൂടുതൽ ആയുഷ് സ്ഥാപനങ്ങൾ സന്ദർശിക്കും.ആയുഷ് രീതികൾ ജനങ്ങളിലേക്ക് കൂടുതൽ പകർന്നു നൽകുന്ന വിധത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നതായി കേന്ദ്ര സംഘം പ്രസ്താവിച്ചു. നാഷണൽ ആയുഷ് മിഷൻ ഡി. പി എം ഡോ: അനീന ത്യാഗരാജ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.