Kerala

സൈബര്‍ തട്ടിപ്പിനെതിരെ പോലീസിന്റെ ‘സൈ ഹണ്ട്’ :27 പേരെ കസ്റ്റഡിയിലെടുത്തു 20 ക

കല്‍പ്പറ്റ: സൈബര്‍ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന നടത്തി. സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവരുന്ന ബാങ്ക് അക്കൗണ്ടുകള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏറ്റവുമധികം സംശയാസ്പദമായി ഇടപാടുകള്‍ നടന്ന 57 അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. 27 പേരെ കസ്റ്റഡിയിലെടുത്തു നോട്ടീസ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായവരും, കമ്മീഷന്‍ വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യാന്‍ നല്‍കിയവരും ഇതില്‍ ഉള്‍പ്പെടും.

തട്ടിപ്പ് പണം ചെക്ക് വഴി പിന്‍വലിച്ചവരെയും എ.ടി.എം വഴി പിന്‍വലിച്ചവരെയും അക്കൗണ്ടുകള്‍ വാടകക്ക് കൊടുത്തവരെയും വില്‍പന നടത്തിയവരെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എന്താണ് മ്യൂള്‍ അക്കൗണ്ട്… സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ നേടിയെടുത്ത പണം കൈമാറ്റം ചെയ്യുന്നതിനും ക്രിപ്റ്റോ കറന്‍സികളിലേക്ക് മാറ്റുന്നതിനുമായി ഉപയോഗിക്കുന്ന ബാങ്ക് അകൗണ്ടുകളെയാണ് മ്യൂള്‍ അക്കൗണ്ടുകള്‍ എന്ന് പറയുന്നത്.

സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം അല്ലെങ്കില്‍ ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നത് വ്യാപകമാണ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവര്‍ക്ക് തട്ടിപ്പ് സംഘം ജോലി നല്‍കുന്നു. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമ്മീഷന്‍ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടില്‍ അയച്ചു നല്‍കുകയെന്നതാണ് ജോലി. ഉയര്‍ന്ന കമ്മീഷനാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലാത്ത യുവതീയുവാക്കള്‍ തങ്ങള്‍ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുകയും ചെയ്യുന്നു.

ജാഗ്രത പാലിക്കുക നിങ്ങളുടെ വ്യക്തിവിവരങ്ങളായ സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, മറ്റു തിരിച്ചറിയല്‍ രേഖകള്‍ എന്നിവ കൈമാറുമ്പോള്‍ ജാഗ്രത പുലര്‍ത്തുക. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന നമ്പരിലൊ സൈബര്‍ പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. ം

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.