Listen live radio

ഇന്നു മുതൽ പാൽ വില കൂടും; വർധിക്കുന്നത് ലിറ്ററിന് ആറു രൂപ

after post image
0

- Advertisement -

തിരുവനന്തപുരം: മിൽമ പാൽ വില ഇന്നു മുതൽ കൂടും. വില വർധന പ്രാബല്യത്തിലായി. ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. ആവശ്യക്കാർ കൂടുതലുള്ള നീല കവർ ടോൺഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും പുതിയ വില. തൈരിനും വില കൂടും.

ടോൺഡ് മിൽക്ക് 500 മില്ലി ലീറ്റർ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25രൂപ (പഴയ വില 22 രൂപ), ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് (കടും നീല പായ്ക്കറ്റ്) പുതിയ വില 26രൂപ (പഴയ വില 23രുപ), കൗ മിൽക്ക് (പശുവിൻപാൽ) പുതിയ വില 28 രൂപ (പഴയ വില 25 രൂപ), ഹോമോജിനൈസ്ഡ് ടോൺഡ് മിൽക്ക് 525 മില്ലിലീറ്റർ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25രൂപ). പാൽ ഉപയോഗിച്ച് മിൽമ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങൾക്കും വരും ദിവസങ്ങളിൽ വില വർധിക്കും.

നിലവിലെ വിലയേക്കാൾ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കർഷകന് കൂടുതലായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.025 രൂപ ക്ഷീരകർഷകന് അധികമായി ലഭിക്കും. ​ഗുണനിലവാരമനുസരിച്ച് 38.40 രൂപമുതൽ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക.

Leave A Reply

Your email address will not be published.