Listen live radio

ശുചിത്വ സന്ദേശ ബോധവത്കരണ വീഡിയോ പ്രകാശനം ചെയ്തു

after post image
0

- Advertisement -

മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കി ശുചിത്വ സന്ദേശ കാർട്ടൂൺ വീഡിയോകളുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് ജംഷീറ ശിഹാബ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ, മെമ്പർമാരായ അഹമ്മദ് കുട്ടി ബ്രാൻ, ഗിരിജ സുധാകരൻ, സി.എം സന്തോഷ്, വിനോദ് തോട്ടത്തിൽ, സെക്രട്ടറി അനിൽ കുമാർ, അസി. സെക്രട്ടറി മനോജ് വി.സി, പള്ളിക്കൽ ഗവ. സ്കൂൾ ഹെഡ്മാസ്റ്റർ ടി.പി. വിൽസൺ തുടങ്ങിയവർ പങ്കെടുത്തു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വി.എം. ഷൈജിത് പദ്ധതി വിശദീകരിച്ചു.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ആശയത്തെ അടിസ്ഥാനമാക്കി കെൻഡ് മിഡിയ തയ്യാറാക്കിയ വീഡിയോയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയതും ശബ്ദം നൽകിയതും രാജിത്ത് വെള്ളമുണ്ടയാണ്. നയാദിൻ കാപിറ്റൽസാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്.
ഹരിതകർമസേനയ്ക്ക് യൂസർ ഫീ നൽകരുത് എന്ന തരത്തിൽ വ്യാപകമായ വ്യാജ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് മനോഭാവം മാറണം എന്ന ആശയത്തിലൂന്നി ഒന്നര മിനിട്ട് ദൈർഘ്യമുള്ള കാർട്ടൂൺ വീഡിയോ ചെയ്തത്. മാലിന്യം തരംതിരിക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന 30 സെക്കൻഡ് വീഡിയോയും ഇതോടൊപ്പം പ്രകാശനം ചെയ്തു.

Leave A Reply

Your email address will not be published.