Listen live radio

രജത ജൂബിലിയുടെ നിറവിൽ മാനന്തവാടി അമൃത വിദ്യാലയം

after post image
0

- Advertisement -

രജത ജൂബിലിയുടെ നിറവിൽ മാനന്തവാടി അമൃത വിദ്യാലയം.  ഇരുപത്തഞ്ചാം വാർഷികാഘോഷം  ജനുവരി 13 ,14 തീയതികളിൽ നടത്തപ്പെടും. യാനം 25 എന്ന പേരിൽ നടത്തുന്ന ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

13 ന്പഴശ്ശി കുടീരത്തിൽ ദേശീയ അവാർഡ് ജേതാവ് പി.സി. സനത്ത് ദീപം തെളിയിക്കും. തുടർന്ന് നടക്കുന്ന ദീപശിഖാ പ്രയാണവും സാംസ്കാരിക ഘോഷയാത്ര മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം.അബ്ദുൾ കരീം ഉദ്ഘാടനം ചെയ്യും.
ഗോത്ര ഫെസ്റ്റ് നാടൻപാട്ട്, കിഡ്സ് ഫെസ്റ്റ്  തുടങ്ങി നിരവധിയായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്
ഗോത്ര ഫെസ്റ്റ്  ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. 14
ന് നടക്കുന്ന കിഡ്സ് ഫെസ്റ്റ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബിയും ഉദ്ഘാടനം ചെയ്യും. മാനന്തവാടി അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ അനുഗഹ പ്രഭാഷണം നടത്തും വൈകീട്ട് 6 മണിക്ക് നടക്കുന്ന വാർഷികാഘോഷ പരിപാടി ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമ താരം സന്തോഷ് കീഴാറ്റൂർ മുഖ്യപ്രഭാഷണം നടത്തും. സ്വാമിനി നിഷ്ഠാമൃത പ്രാണ അനുഗ്രഹ പ്രഭാഷണവും നടത്തുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. വാത്താ സമ്മേളനത്തിൽ
അമൃത വിദ്യാലയം പ്രിൻസിപ്പാൾ ബ്രഹ്മചാരിണി ശ്രീപൂജിതാമൃത ചൈതന്യ, അധ്യാപികമാരായ സത്യഭാമ ടീച്ചർ, ഭാഗ്യലത എം തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.