Listen live radio

മാനന്തവാടി നഗരത്തിലെ രണ്ട് റോഡുകൾ 2 കോടി രൂപ അനുവദിച്ചു

after post image
0

- Advertisement -

തിരുവനന്തപുരം: മാനന്തവാടി നഗരത്തിലെ മാനന്തവാടി ഗാന്ധി പാർക്കിൽ നിന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് വരെ ഉള്ള റോഡ് നവീകരണത്തിന് ഒന്നര കോടി രൂപയും പാണ്ടിക്കടവ് പാലം മുതൽ സപ്ലൈകോ ജംഗ്ഷൻ വരെ ഉള്ള റോഡിന് 50 ലക്ഷം രൂപയും അനുവദിച്ച് സർക്കാർ ഉത്തരവായി. മാനന്തവാടി നഗരത്തിലെ മറ്റെല്ലാ റോഡുകളും വിവിധ പദ്ധതികളിൽ ഉൾപ്പെട്ട് ഉന്നത നിലവാരത്തിലേക്ക് മാറുന്ന ഘട്ടത്തിൽ ഒഴിഞ്ഞു പോയ ഭാഗങ്ങൾ കൂടി ഉന്നത നിലവാരത്തിലാക്കുന്നതിനായി ഒ.ആർ. കേളു എം . എൽ. എ നൽകിയ ശുപാർശ പരിഗണിച്ചാണ് സർക്കാർ തുക അനുവദിച്ചത്. ഈ റോഡ് പ്രവൃത്തികൾ കൂടി യാഥാർത്യമാകുന്നതോടെ മാനന്തവാടി നഗര പ്രദേശം സമ്പൂർണ്ണമായും ആധുനിക രീതിയിലുള്ള റോഡുകൾ കൊണ്ട് ഗതാഗത സജ്ജമാകുമെന്ന് ഒ ആർ. കേളു എം എൽ എ അറിയിച്ചു.

Leave A Reply

Your email address will not be published.