Listen live radio
- Advertisement -
പനവല്ലി: തെങ്ങ് കടപുഴകി മരണപ്പെട്ട കൽപ്പറ്റ ഗവ.ഐടിഐ വിദ്യാർത്ഥിയായിരുന്ന ചൂരപ്പാക്കൽ പി എൻ നന്ദുവിൻ്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയുടെ സഹായധന ഉത്തരവ് നൽകി.നന്ദുവിൻ്റെ പിതാവ് പി എൻ ഉണ്ണിക്ക് തഹസിൽദാർ എൻ ജെ അഗസ്‌റ്റിൻ ഉത്തരവ് കൈമാറിയത്. ഒ ആർ കേളു എം എൽ എ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം എ എൻ സുശീല, ടി കെ സുരേഷ് എന്നിവരും നന്ദുവിൻ്റെ വീട്ടിലെത്തിയിരുന്നു.