Listen live radio

ജൂൺ-03 ലോക സൈക്കിൾ ദിനം

World Bicycle Day 2023

after post image
0

- Advertisement -

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 3 ലോക സൈക്കിൾ ദിനമായി ആചരിച്ചുവരുന്നു.സൈക്കിൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിൾ ദിനം ആചരിക്കുന്നത്.മലിനീകരണം ഒട്ടും സൃഷ്ടിക്കാത്ത വാഹനമാണ് സൈക്കിൾ. അതിനാൽ തന്നെ ആരോഗ്യ സംരക്ഷണം എന്നതുപോലെ പ്രകൃതി സൗഹൃദവുമാണ്‌.

ഇരുചക്ര വാഹനമായ സൈക്കിളിന്റെ വിവിധ തരത്തിലുള്ള ഉപയോഗം, ദീർഘ നാളത്തെ ഈട് നിൽക്കൽ, മറ്റ് സവിശേഷതകൾ എന്നിവ കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ജൂൺ 3ന് ലോക സൈക്കിൾ ദിനമായി പ്രഖ്യാപിച്ചത്.2018 മുതലാണ് ഈ ദിനാചരണം തുടങ്ങിയത്.

താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുന്നതും പരിസ്ഥിതിക്ക് അനുയോജ്യവുമായ സൈക്കിൾ സുസ്ഥിര ഗതാഗത മാർഗമാണെന്നും ഐക്യരാഷ്ട്രസഭ വിലയിരുത്തിയിരുന്നു.സൈക്കിൾ ഉപയോഗിക്കുന്നത് വ്യക്തികളുടെ ആരോഗ്യം സംരക്ഷണത്തിന് ഏറെ ഉപകാരപ്രദമാണ്. ഫിറ്റ്നസ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെ സൈക്ലിംഗ് നടത്തുന്ന ധാരാളം പേരുണ്ട്.

1817 ലാണ് ആദ്യത്തെ സൈക്കിളിൻ്റെ ഉത്ഭവം .ഇന്നത്തെ സൈക്കിളിനോട് ചെറിയ സാമ്യമേ അതിനുണ്ടായിരുന്നുള്ളൂ.
സൈക്കിളിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ജർമ്മൻകാരനായ കാൾവോൻ ഡ്രൈസ് ആണ് ഇത് രൂപപ്പെടുത്തിയിരുന്നത്.
1840 ൽ മാക് മില്ലൻ ആണ് സൈക്കിൾ പരിഷ്ക്കരിപ്പിച്ചത്.1874 ൽ ഇന്ന് നാം കാണുന്ന തരം ബൈ സൈസക്കിൾ പ്രചാരത്തിൽ വന്നു.

1905 ൽ ആണ് ഇന്ത്യയിൽ സൈക്കിൾ എത്തുന്നത്.അക്കാലത്ത് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇന്ത്യ ആദ്യമായി സൈക്കിൾ നിർമ്മിച്ചു തുടങ്ങിയത് 1938 ൽ ആണ്.

Leave A Reply

Your email address will not be published.