സ്വർണം പോലെ തന്നെ വെള്ളി ആഭരണങ്ങൾ പണയം വെച്ചും ഇനി വായ്പയെടുക്കാം. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അടുത്ത വർഷം ഏപ്രിൽ 1 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
പ്രധാന നിർദ്ദേശങ്ങൾ:വായ്പ നൽകുന്ന സ്ഥാപനങ്ങൾ: വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, എൻബിഎഫ്‌സികൾ, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ എന്നിവയ്ക്ക് വെള്ളി വായ്പകൾ നൽകാൻ അനുമതിയുണ്ട്.എന്തെല്ലാം പണയം വെക്കാം? വെള്ളി ആഭരണങ്ങൾ, വെള്ളി നാണയങ്ങൾ എന്നിവ പണയം വെക്കാം. എന്നാൽ, വെള്ളി ബാറുകൾ, ഇടിഎഫ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവ പണയം വെക്കാനാകില്ല.പരിധി: ഒരാൾക്ക് പരമാവധി 10 കിലോഗ്രാം വെള്ളി ആഭരണങ്ങൾ വരെ പണയം വെക്കാം. വെള്ളി നാണയങ്ങളാണെങ്കിൽ, പരമാവധി 500 ഗ്രാം വരെ മാത്രമേ അനുവദിക്കൂ.വായ്പാ തുകയും കാലാവധിയും: വെള്ളിയുടെ വിപണി വിലയുടെ 85% വരെ വായ്പ ലഭിക്കും. രണ്ടര ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് ഈ നിരക്ക്.
5 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 75% വരെ ലഭിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി 12 മാസമായിരിക്കും.തിരിച്ചടവ് മുടങ്ങിയാൽ: വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, പണയവസ്തു ലേലം ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടാകും.














