വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.കരുവാരക്കുണ്ട് തരിശ് സ്വദേശി മുഹമ്മദ് സനത് (18 )ആണ് മരിച്ചത് .കൂട്ടുകാരോടൊത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൂക്കോട്ടുംപാടം പായമ്പാടത്ത് നിന്നും അപകടം സംഭവിക്കുന്നത്. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെ നാട്ടുകാർ ഉടൻ പൂക്കോട്ടുംപാടം ഹോസ്പിറ്റലിലും നിലമ്പൂർ ഗവ: ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം നിലമ്പൂർ ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി.














