Listen live radio

ഇത് ജീവിതത്തിന്റെ പുതിയ തുടക്കം : വേദനിക്കുന്നരെ ചേർത്തുപിടിച്ച നവ ദമ്പതികൾ

after post image
0

- Advertisement -

മാനന്തവാടി :വിവാഹ ദിനത്തിൽ തങ്ങളുടെ ഒരു മാസത്തെ ശബളം പെയ്ൻ & പാലിയേറ്റിവിന് ആംബുലൻസ് വാങ്ങാനായി തുക നൽകി നവ ദമ്പതികൾ മാതൃകയായി മാനന്തവാടിനഗരസഭാ വൈസ് ചെയർപേഴ്ന്നും ഒണ്ടയങ്ങാടി കൂട്ടുങ്കൽ റിട്ടയർ അദ്ധ്യപകരയ ജേക്കബ്‌ സെബാസ്റ്റിന്റെയും സി.ടി ലൂസിയുടെയും
മകനും എറാണകുളം എസ്ബിഐ ജിവനക്കാരയ അഖിലും നവ വധു അഞ്ചുവുമാണ് തങ്ങളുടെ ഒരു മാസത്തെ ശമ്പളം മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ആംബുലൻസ് വിതരണ ചടങ്ങിലേക്ക് കൈമാറിയത്. തുക പ്രസ് ക്ലബ്ബ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഒ.ആർ കേളു എം.എൽ.എ തുക ഏറ്റുവാങ്ങി.

മാനന്തവാടി മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്കഡറി പാലിയേറ്റിവിന് ആംബുലൻസ് ഇല്ലാതായിട്ട് ആറ് മാസത്തിലധികമായി 150 ലേറെ കിടപ്പു രോഗികളെയായിരുന്നു പെയ്ൻ ആന്റ് പാലിയേറ്റിവ് പ്രവർത്തകർ ശുശ്രൂഷിച്ചിരുന്നത്. എന്നാൽ ആംബുലൻസ് ഇല്ലാതായതോടെ പാലിയേറ്റിവ് പ്രവർത്തനംപ്രതിസന്ധിയിലായിരുന്നു.ഈഒരുസാഹചര്യത്തിലായിരുന്നു പാലിയേറ്റിവിന് ഒരു ആംബുലൻസ് എന്ന ആശയം പ്രസ്സ് ക്ലബ്ബ്ഏറ്റെടുത്തത് ഇതിലേക്കുള്ള ആദ്യ തുകയാണ് വിവാഹ ദിനത്തിൽ അഖിലും അഞ്ചുവും കൈമാറിയത്. വിവാഹദിനത്തിൽ ഇത്തരം സത്കർമ്മത്തിൽ പങ്കാളികളാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുള്ളതായും കുടുംബം പറഞ്ഞു. വിവാഹ വേദിയിൽ വച്ച് മാനന്തവാടി എം എൽ എ ഒ ആർ കേളു ആദ്യ തുകയായ ഒരു ലക്ഷ രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. വയനാട് എഡിഎം എൻ ഐ ഷാജു, നഗരസഭാ ചെയർ പേഴ്സൻ സി കെ. രത്നവല്ലി മുൻ മന്ത്രി പി.കെ ജയലക്ഷ്മി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി വി എസ് മുസ, പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ അരുൺ വിൻസെന്റ്, സുരേഷ്‌ തലപ്പുഴ, അശോകൻ ഒഴക്കോടി, ബിജു കിഴക്കേടം, ജസ്റ്റിൻ ചെഞ്ചട്ടയിൽ, കെ എം ഷിനോജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഈ മാസം അവസാനത്തോടെ ആംബുലൻസ് കൈമാറാനുള്ള ശ്രമത്തിലാണ് മാനന്തവാടി പ്രസ്സ് ക്ലബ്ബ്

Leave A Reply

Your email address will not be published.