Listen live radio

വെള്ളമുണ്ടയിൽ സ്റ്റെപ്പ് അപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു

after post image
0

- Advertisement -

വെള്ളമുണ്ട:
നവകേരളം വിജ്ഞാന സമൂഹമാകണം എന്ന ലക്ഷ്യത്തോടെ
കേരള നോളേജ് എക്കോണമി മിഷന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന സ്റ്റെപ്പ് അപ്പ് ക്യാമ്പയിനിന് വെള്ളമുണ്ടയിൽ ഔപചാരിക തുടക്കമായി.
തരുവണ എം.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം കണിയാംകണ്ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ.ജോസഫ് കെ ജോബ്,
യുവജനക്ഷേമ ബോർഡ്‌ ബ്ലോക്ക്‌ കോർഡിനേറ്റർ അഷ്‌റഫ്‌ കൊമ്പൻ,
ടീം കേരള വയനാട് ഡെപ്യൂട്ടി ക്യാപ്റ്റൻ അസ്ജൽ കെ.പി, ഡി. പി. എം അപ്സന കെ തുടങ്ങിയവർ സംസാരിച്ചു.

ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പോര്‍ട്ടലില്‍ ഉദ്യോഗാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ക്യാമ്പാസ് കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികൾ ഊർജ്ജിതമായി നടക്കുന്നു.

Leave A Reply

Your email address will not be published.