Kerala

സീറ്റ് നിഷേധിച്ചതിൽ നിരാശ; ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം∙ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഹിളാ മോർച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. ഇന്ന് പുലർച്ചെയാണ് നെടുമങ്ങാട്ടിലെ വീട്ടിൽ ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാലിനിയു‌ടെ മകനാണ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശാലിനി അപകടനില തരണം ചെയ്തു.

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകനായ ആനന്ദ് കെ.തമ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെയാണ് നെടുമങ്ങാട്ടും വിവാദം ഉയരുന്നത്. നേരത്തേ തിരുമല അനിൽ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ബിജെപിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിൽ മനംനൊന്താണ് ആനന്ദ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇതേ തൃക്കണ്ണാപുരം വാർഡിൽ 2015 –20 കാലയളവിൽ കൗൺസിലറായിരുന്നു തിരുമല അനിൽ കുമാർ.തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകനായ ആനന്ദ് കെ.തമ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെയാണ് നെടുമങ്ങാട്ടും വിവാദം ഉയരുന്നത്. നേരത്തേ തിരുമല അനിൽ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ബിജെപിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിൽ മനംനൊന്താണ് ആനന്ദ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇതേ തൃക്കണ്ണാപുരം വാർഡിൽ 2015 –20 കാലയളവിൽ കൗൺസിലറായിരുന്നു തിരുമല അനിൽ കുമാർ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.