Kerala

കേരളത്തിൽ കുളമ്പ് രോഗം പടർന്ന് പിടിക്കുന്നു

കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും മാരകമായ കുളമ്പ് രോഗം പടർന്ന് പിടിക്കുന്നു.ഇരട്ട കുളമ്പുള്ള മൃഗങ്ങളിൽ ലോകത്ത്‌ ഏറ്റവും കൂടുതൽ നഷ്ടം വരുത്തി വെക്കുന്ന രോഗമാണ് കുളമ്പ് രോഗം.ലോകത്തെ എല്ലാ രാജ്യങ്ങളും 6 മാസം തികയുന്നതിന് മുൻപേ പ്രിവൻറ്റീവ് വാക്‌സിനക്കഷൻ നടത്തി ആണ് ഈ രോഗം കണ്ട്രോൾ ചെയ്‌തു പോരുന്നത്.

എന്നാൽ ഇത്തവണ 8 മാസം കഴിഞിട്ടും കേരളത്തിൽ ഈ പ്രീവന്റിവ് വാക്‌സിനേഷൻ നടത്തിയിട്ടില്ല.വാക്‌സിൻ എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ എത്തിയെന്നും,എല്ലാ നടപടിക്രമങ്ങളും പൂർത്തിയായെന്നും എന്നാൽ ഉത്ഘാടനം ചെയ്യാൻ ഉള്ള തടസം ആണ് എന്നതാണ് അണ് ഉദ്യോഗസ്ഥന്മാരിൽ നിന്നും അറിയാൻ കഴിഞ്ഞത്.കഴിഞ്ഞ 5 വർഷം കൊണ്ട് 4 ലക്ഷം പശുക്കൾ കുറഞ്ഞു വെറും 9 ലക്ഷം ആയി.ഇനി കുളമ്പു രോഗം വന്നാൽ കേരളം പാലിന് മറ്റ് മാർഗങ്ങൾ നോക്കേണ്ടി വരുമെന്ന് കേരള ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.താഴെ പറയുന്ന കാര്യങ്ങൾ ഉടനടി ചെയ്യണം എന്ന് അവർ അറിയിച്ചു.

1.മൃഗ ഡോക്ടർമാരെയും,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെയും ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി യുദ്ധകാല അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ മൃഗങ്ങളെയും വാക്‌സിനെറ്റ്‌ ചെയ്യണം.

2.കേരളത്തിലെ എല്ലാ കന്നുകാലി ചന്തകൾ അടക്കുകയും,മൃഗങ്ങളുടെ ക്രയവിക്രയം തടയുകയും,ട്രാൻസ്പോർട്ടാഷൻ നിരോധിക്കണം.

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പാലിന് വില കൂട്ടി കിട്ടുമെന്ന പ്രതീക്ഷയിൽ പിടിച്ചു നിൽക്കുന്ന കർഷകർക്ക് ഇരുട്ടടി ആണ് ഇപ്പോൾ കുളമ്പ് രോഗം പടർന്ന് പിടിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.