Listen live radio

രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം പോലും എല്‍.ഡി.എഫ് ഭയപ്പെടുകയാണ്; രമേശ് ചെന്നിത്തല

after post image
0

- Advertisement -

 

മാനന്തവാടി:രാഹുലിന്റെ സാന്നിദ്ധ്യവും, യു.ഡി.എഫിന്റെ മുന്നേറ്റവും കണ്ട് പരാജയം ഉറപ്പിച്ചതിനാലാണ് എല്‍.ഡി.എഫ്. നേതാക്കള്‍ തെരഞ്ഞെടുപ്പ് എല്‍.ഡി.എഫും ബി.ജെ.പി.യുമാണെന്ന പ്രചാരണം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല. മാനന്തവാടിയില്‍ യു.ഡി എഫ് തെരത്തെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുതു സംസാരിക്കുകയായിരുന്നു അദ്ദേഹം.അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ് അധ്യക്ഷനായുരുന്നു.പൗരത്വ നിയമത്തിന്നെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞതല്ലാതെ മറ്റ് യാതൊരു നടപടിയും ഇല്ലാത്തത് ബി.ജെ.പി.യെ ഭയപ്പെട്ടാണ്.സി.എ.എയുടെ പേരില്‍ സി.പി.എം.മുതല കണ്ണീര്‍ ഒഴുക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും, മതേതരത്വം സംരക്ഷിക്കാന്‍ യു ഡി.എഫി.ന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

 

മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതാക്കളും നിരന്തരം അനാവശ്യമായി രാഹുലിനെ വിമര്‍ശിക്കുമ്പോള്‍ മോഡി, അമിത് ഷാ എന്നിവരെ വിമര്‍ശിക്കുന്നില്ലെന്ന് മാത്രമല്ല അവരുടെ പേര് പറയാന്‍ പോലും ഭയപ്പെടുകയാണ്.

എല്ലാ മേഖലകളും തകര്‍ത്ത്ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട എന്‍.ഡി.എ സര്‍ക്കാറിനെ താഴെ ഇറക്കി ഇന്ത്യാ മുന്നണിയെ ഭരണത്തിലെത്തിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആവശ്യം. മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗ്ഗീയ വികാരം ആളികത്തിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത്.പരാജയം മുന്നില്‍ കണ്ടും, ആത്മവിശ്വാസമില്ലാത്തതിനാലുമാണ്ഒരു രാഷ്ട്രീയ പാര്‍ട്ടികളിലും സ്ഥാനങ്ങള്‍ ഇല്ലാത്തവരെ ബി.ജെ.പി.യില്‍ നിര്‍ബ്ബന്ധിച്ച്‌ചേര്‍ക്കാന്‍ നേതാക്കള്‍ മുന്നിട്ടിറങ്ങുന്നത്. യു.പി.മുഖ്യമന്ത്രി പോലും ചെയ്യാന്‍ ദൈര്യപ്പെടാത്ത വിധത്തിലാണ് ബി.ജെ.പിയെപ്രീതിപ്പെടുത്താനായി പൗരത്വ നിയമത്തിന്നെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേരള പോലീസിനെ കൊണ്ട് ഗൗരവവകുപ്പുകള്‍ പ്രകാരം മുഖ്യമന്ത്രി കേസ്സെടുപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പേരിന് കേസ്സുകള്‍ പിന്‍വലിച്ച് മറ്റ് കേസ്സുകള്‍ പിന്‍വലിക്കാതെ ന്യൂനപക്ഷ വിഭാഗങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.
യു.ഡി.എഫിനെ തകര്‍ക്കാനും, ബി.ജെ.പി.യേയും മോഡിയേയും പ്രീതിപ്പെടുത്താനുമാണ് എല്‍.ഡി.എഫും മുഖ്യമന്ത്രിയും പ്രവര്‍ത്തിക്കുന്നത്.

 

 

.കണ്‍വീനര്‍ പടയന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു..സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.സി.ജോസഫ്, എ.പി.അനില്‍കുമാര്‍ എം.എല്‍.എ.ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അഹമ്മദ് ഹാജി, ജനറല്‍ സിക്രട്ടറി ടി.മുഹമ്മദ്, സി.മമ്മൂട്ടി ടി.സിദ്ധീഖ് എം.എല്‍.എ.എന്‍.ഡി. അപ്പച്ചന്‍, ഐ.സി.ബാലകൃഷ്ണന്‍.എം.എല്‍.എ.പി.കെ.ജയലക്ഷ്മി, കെ. വിശ്വനാഥന്‍ മാസ്റ്റര്‍, എം.സി.സെബാസ്റ്റ്യന്‍, സി.പി.മൊയ്തു ഹാജി, കെ.സി.അസീസ്, കോറോം, കടവത്ത് മുഹമ്മദ്, എന്‍.നിസാര്‍ അഹമ്മദ്, എല്‍. അസ്സൈനാര്‍,
ജോസഫ് കളപ്പുര, കെ.എല്‍.പൗലോസ്, പി.ടി. മാത്യു, അഡ്വ.എ.എന്‍.ജവഹര്‍ ,സെല്‍മ മോയി ഖമറുല്‍ ലൈല, കെ.എല്‍.പൗലോസ്, ചിന്നമ്മ ജോസ്, സി.കെ.രത്‌ന വല്ലി ,സില്‍വി തോമസ് കെ.എന്‍.പ്രശാന്തന്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍,എ.പ്രഭാകരന്‍ മാസ്റ്റര്‍, ശ്രീധരന്‍ അമ്മാനി, രാമകൃഷ്ണന്‍ പനമരം, തെക്കേടത്ത് മുഹമ്മദ്, സി.ജെ. വര്‍ക്കി,എന്നിവര്‍ സംബന്ധിച്ചു.എം.അബ്ദുറഹിമാന്‍ നന്ദി പറഞ്ഞു.

 

Leave A Reply

Your email address will not be published.