Listen live radio

ജ്യോതിര്‍ഗമയ രക്തദാന വാരാചരണത്തിന് തുടക്കമായി

after post image
0

- Advertisement -

 

മനന്തവാടി: അവയവ ദാന രക്തദാന ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ ടീം ജ്യോതിര്‍ഗമയ പതിവുപോലെ ഈ വര്‍ഷവും പീഢാനുഭവ വാരം രക്തദാന വാരമായി ആചരിക്കും. മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ ക്രിക്കറ്റ് താരം സജ്‌ന സജീവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലഡ് ബാങ്ക് ആംബുലന്‍സ് ഡ്രൈവറായി സ്തുത്യര്‍ഹ സേവനം നിര്‍വഹിക്കുന്ന എസ്.വി. അഭിനെ ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. അര്‍ജുന്‍ ജോസ് പൊന്നാട അണിയിച്ച് ആദരിച്ചു. എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് ഫാ. റോയി വലിയപറമ്പില്‍ രക്തദാന സന്ദേശം നല്‍കി. രക്തദാനം നടത്തിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സി ഡിറ്റ് പഠന കേന്ദ്രം എംഡി എ.വി. അനീഷിന് നല്‍കി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിനിജ മെറിന്‍ നിര്‍വഹിച്ചു.

യാക്കോബായ സഭ മാനന്തവാടി മേഖലാ കമ്മിറ്റി പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് പദ്ധതി വിശദീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ സിനി ബാബു, ടിജി ജോണ്‍സണ്‍, ശാരദ സജീവന്‍, മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സഹ വികാരി ഫാ. വര്‍ഗീസ് താഴത്തെകുടി, ട്രസ്റ്റി വിനു വാണാക്കുടി, സെക്രട്ടറി റിജൊ നടുത്തോട്ടത്തില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ബേബി മേച്ചേരിപുത്തന്‍പുരയില്‍, കുര്യാക്കോസ് കട്ടേക്കുഴി, യൂത്ത് അസോസിയേഷന്‍ മേഖലാ സെക്രട്ടറി അമല്‍ കുര്യന്‍, യൂണിറ്റ് സെക്രട്ടറി മനോജ് കല്ലിരിക്കാട്ട്, സ്പന്ദനം പ്രസിഡന്റ് ഫാ. വര്‍ഗീസ് മറ്റമന എന്നിവര്‍ പ്രസംഗിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. എം.കെ. അനുപ്രിയ, ഡോ. ദിവ്യ, കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ട്രസ്റ്റി ജോസ് തോമസ്, നഴ്‌സിങ് സൂപ്രണ്ട്മാരായ ശാന്ത പയ്യ, മിനിമോള്‍ തോമസ്, സഞ്ജു ജോണി, അനീഷ് ചേനകത്തുട്ട്, പി.യു. അനീഷ്, ജെറീഷ് മൂടമ്പത്ത്, നൗഷാദ് കൊണിയന്‍മുക്ക്, സിബി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാല്‍പതാം വെള്ളി മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളില്‍ മേപ്പാടി, കല്‍പറ്റ, ബത്തേരി, മാനന്തവാടി ബ്ലഡ് ബാങ്കുകളിലായി വൈദികര്‍, യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ രക്തം ദാനം നടത്തും.

 

Leave A Reply

Your email address will not be published.