Listen live radio

കല്‍പ്പറ്റ മണ്ഡലം പര്യടനത്തില്‍ മനസ് നിറഞ്ഞ് ആനി രാജ

after post image
0

- Advertisement -

 

കല്‍പ്പറ്റ: നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ജനങ്ങളില്‍നിന്നു ലഭിച്ച സ്വീകരണത്തില്‍ മനസുനിറഞ്ഞ് വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ. പെരുങ്കോട, അച്ചൂര്‍ തേയിലത്തോട്ടങ്ങളിലും ഫാക്ടറിയിലും ഹൃദയസ്പര്‍ശിയായ സ്വീകരണമാണ് തൊഴിലാളികള്‍ സ്ഥാനാര്‍ഥിക്കു നല്‍കിയത്. അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തൊഴിലാളികള്‍ ആനി രാജയുമായി പങ്കുവച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ പരിഹാരത്തിനു ശ്രമിക്കുമെന്ന് സ്ഥാനാര്‍ഥി ഉറപ്പുനല്‍കി. ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി, സെന്റ് വിന്‍സന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍, സെന്റ് മേരീസ് സ്‌കൂള്‍, തേന്‍ സംസ്‌കരണ കേന്ദ്രം, ബ്രെഡ് ആന്‍ഡ് ബട്ടര്‍ എന്നിവിടങ്ങളിലെത്തി ആനി രാജ വോട്ട് അഭ്യര്‍ഥന നടത്തി.

ചെന്നാലോട് ലൂയിസ് മൗണ്ടില്‍ സ്ഥാനാര്‍ഥിയെ മദര്‍ റോസ് മരിയ സ്വീകരിച്ചു. പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. തദ്ദേശീയരടക്കം സഞ്ചാരികളുമായി ആനി രാജ സംസാരിച്ചു. ഡാം ജീവനക്കാരെയും കച്ചവടക്കാരെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു.

Leave A Reply

Your email address will not be published.