Listen live radio

ബാവലി മൈസൂര്‍ റോഡിലെ രാത്രികാല നിരോധനത്തില്‍ അയവ് വരുത്തണം

after post image
0

- Advertisement -

മാനന്തവാടി: ബാവലി മൈസൂര്‍ റോഡിലെ രാത്രികാല നിരോധനത്തില്‍ അയവ് വരുത്തി ഗതാഗത സമയം രാത്രി 9 മണിവരെ നീട്ടണമെന്ന് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ആറുമണിമുതല്‍ രാവിലെ ആറുമണി വരെയാണ് ഇപ്പോഴുള്ള നിരോധന സമയം വൈകുന്നേരം ആറുമണി എന്നുള്ളത് രാത്രി 9 മണി വരെ ഗതാഗതം അനുവദിക്കണമെന്ന് കര്‍ണാടക ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കര്‍ണാടകം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനോട് വയനാട് എംപി രാഹുല്‍ ഗാന്ധി തയ്യാറാവണമെന്ന് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.വിദ്യാര്‍ത്ഥികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും വ്യാപാരികളും അങ്ങനെ സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ള ജനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന പാതയാണ് ബാവലി മൈസൂര്‍ റോഡ് ആറുമണിക്ക് റോഡ് അടക്കുന്നത് കാര്‍ഷിക മേഖലയും ജന ജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട് അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് ഗതാഗത സമയം വര്‍ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം പ്രസിഡന്റ് കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

പി.വി മഹേഷ് എന്‍.പി ഷിബി, എം.വി സുരേന്ദ്രന്‍, എന്‍ വി അനില്‍കുമാര്‍, സി.കെ സുജിത്, കെ.എക്സ് ജോര്‍ജ്, ജോണ്‍സണ്‍ ജോണ്‍, എം.കെ ശിഹാബുദ്ദീന്‍,ഇ എ നാസിര്‍, കെ ഷാനു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.