Listen live radio

കെ. സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി

after post image
0

- Advertisement -

 

കല്‍പ്പറ്റ: കെ.സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി.അല്‍പ്പം മുമ്പാണ് പാര്‍ട്ടി ദേശീയ നേതൃത്വം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.ബിജെപി സംസ്ഥാന അധ്യക്ഷനാണ് സുരേന്ദ്രന്‍. കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ്. എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ജനവിധി തേടിയിരുന്നു.വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.എല്‍ഡിഎഫിനുവേണ്ടി സിപിഐയിലെ ആനി രാജയാണ് മത്സരിക്കുന്നത്.രാഹുല്‍ഗാന്ധിക്കെതിരായ മത്സരത്തെ ഗൗരവത്തോടെ കാണുന്നുവെന്നാണ് കെ.സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കുകവഴി ബിജെപി വ്യക്തമാക്കുന്നത്.2019 തെരഞ്ഞെുപ്പില്‍ ബിഡിജെസിലെ തുഷാര്‍ വെള്ളാപ്പള്ളിയാണ് എന്‍ഡിഎയ്ക്കുവേണ്ടി മത്സരിച്ചത്.

Leave A Reply

Your email address will not be published.