Listen live radio

സമൂഹ മാധ്യമങ്ങള്‍ വഴി ഫോട്ടോ അയപ്പിച്ചു ഭീഷണി; യുവാവ് റിമാന്‍ഡില്‍

after post image
0

- Advertisement -

 

മേപ്പാടി: മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് കാണിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും തുടര്‍ന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ മൂപ്പനാട്, റിപ്പണ്‍, പുല്ലൂര്‍ക്കുന്ന് കൊല്ലത്തുപറമ്പില്‍ ഫൈഷാദ് (22) നെ മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ സമൂഹ മാധ്യമങ്ങളായ ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് മോഡലിങ് ലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഫോട്ടോ അയപ്പിച്ചും പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ, ഐ.ടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.