Listen live radio

വോട്ട് ചെയ്യാം സെല്‍ഫി എടുക്കാം മധുരം നുണയാം; കൗതുകമായ് വോട്ടുകട

after post image
0

- Advertisement -

 

വള്ളിയൂര്‍കാവ് ഉത്സവ നഗരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഒരുക്കിയ വോട്ടുകട കൗതുകമാകുകയാണ്.സ്വീപ്,നെഹ്‌റു യുവകേന്ദ്ര,ഇലക്ടറല്‍ ലിറ്ററസി ക്ലബ്, മാനന്തവാടി താലൂക്ക് ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ ഉത്സവ നഗരിയിലെത്തുന്ന പൊതുജനങ്ങളില്‍ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടുകട ഒരുക്കിയിരിക്കുന്നത്. വോട്ടുകടയില്‍ എത്തുന്നവര്‍ക്ക് ആദ്യം ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍ പരിചയപ്പെടാം. തുടര്‍ന്ന് സെല്‍ഫി പോയിന്റില്‍ നിന്ന് സെല്‍ഫി എടുത്ത് വോട്ടുകടയില്‍ നിന്നും മധുരം നുണഞ്ഞ് മടങ്ങാം. വോട്ടുകടയിലെത്തുന്ന പൊതുജനങ്ങളോട് സ്വീപ് പ്രതിനിധി ഹരീഷ് കുമാര്‍ വിവിധ നടന്‍മാരുടെ ശബ്ദത്തില്‍ വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നത് വോട്ടുകടയിലെ വേറിട്ട കാഴ്ച്ചയായി മാറി.ഉത്സവ നഗരിയില്‍ ഒരുക്കിയ വോട്ടുകട ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. മാര്‍ച്ച് 27 വരെ വോട്ടുകട പ്രവര്‍ത്തിക്കും. വോട്ട് കടയുടെ ഉദ്ഘാടനം എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ ദേവകി നിര്‍വഹിച്ചു. സ്വീപ് നോഡല്‍ ഓഫീസര്‍
പി.യു സിത്താര, നെഹ്‌റു യുവകേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, സ്വീപ് അസിസ്റ്റന്റ് റോഷന്‍ രാജു, വള്ളിയൂര്‍ക്കാവ് പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.