Listen live radio

സാംസ്‌ക്കാരിക സമ്മേളനം നടത്തി

after post image
0

- Advertisement -

 

മാനന്തവാടി – വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി താഴെ കാവിലെ സ്റ്റേജില്‍ സാംസ്‌ക്കാരിക സമ്മേളനം നടത്തി.ഒ.ആര്‍.കേളു എം.എല്‍.എ.ഉല്‍ഘാടനം ചെയ്തു.ഉത്സവാഘോഷ കമ്മിറ്റി പ്രസി.എ.എം. നിശാന്ത് അധ്യക്ഷനായിരുന്നു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌ന വല്ലി മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസി.ജസ്റ്റിന്‍ ബേബി, നഗരസഭ കൗണ്‍സിലര്‍ കെ.സി.സുനില്‍കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ.രാമചന്ദ്രന്‍ ,തലശ്ശേരി ഡിവിഷന്‍ ചെയര്‍മാന്‍ കെ.സുധി: ട്രസ്റ്റിമാരായ എച്ചോം ഗോപി ,ടി.കെ.അനില്‍കുമാര്‍, ഇ.പത്മനാഭന്‍ ,ഊരുമൂപ്പന്‍ കെ.രാഘവന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുമാരിമിന്നു മണി, സജ്‌ന സജീവന്‍, അജയ് തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വള്ളിയൂരമയെ കുറിച്ച് വിജി അഭിതയ്യാറാക്കിയ സി.ഡി.പ്രകാശനവും വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി പി.വി.സുരേന്ദ്രന്‍ സ്വാഗതവും വൈപ്രസി.സന്തോഷ് ജി.നായര്‍ നന്ദിയും പറഞ്ഞു .

Leave A Reply

Your email address will not be published.