Listen live radio

വയനാട് മെഡിക്കല്‍ കോളേജ് കാത്ത്ലാബില്‍ ആന്‍ജിയോഗ്രാം ശസ്ത്രക്രിയ നടത്തി

after post image
0

- Advertisement -

 

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത്ലാബില്‍ ആന്‍ജിയോഗ്രാം ശസ്ത്രക്രിയ നടത്തി. ജില്ലയിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട രണ്ട്പേര്‍ക്കാണ് കാത്ത്ലാബ് സൗകര്യത്തില്‍ ആന്‍ജിയോഗ്രാം ശസ്ത്രക്രിയ നടത്തിയത്. വയനാട് മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.പ്രജീഷ് ജോണ്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗവിദഗ്ധന്‍ ഡോ.പി ഷിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച ആന്‍ജിയോ ഗ്രാം ശസ്ത്രക്രിയ നടത്തിയത്. കാത്ത്ലാബ് ടെക്നീഷ്യന്‍, സ്‌ക്രബ് നേഴ് എന്നിവരുള്‍പ്പെടുന്ന സംഘവും വയനാട് മെഡിക്കല്‍ കോളേജിലെ ആദ്യ ആന്‍ജിയോഗ്രാമില്‍ പങ്കാളിയായിരുന്നു.ആദ്യഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകളുംഇതിനു ശേഷം രണ്ടാം ഘട്ടമായി ആന്‍ജിയോപ്ലാസ്റ്റിയും ആരംഭിക്കും.സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് എട്ട് കോടി രൂപയും ഒ ആര്‍ കേളു എംഎല്‍എയുടെ ആസ്തിവികസനഫണ്ടില്‍നിന്നും 50 ലക്ഷം രൂപയും ചെലവിട്ടാണ് കാത്ത് ലാബ് ഒരുക്കിയത്.രക്തധമനികളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്നു ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നതു തടയാനുള്ള ഐസിഡി സംവിധാനവും കാത്ത് ലാബില്‍ ഉണ്ടാകും.എല്ലാ ചൊവ്വാഴ്ചയും രോഗികള്‍ക്ക് ഒപിയില്‍ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭിക്കും. കാത്ത് ലാബ് സിസിയുവില്‍ ഏഴ് കിടക്കകളാണ് ഒരുക്കിയത്.

Leave A Reply

Your email address will not be published.