Listen live radio

സപ്ലൈകോ ഈസ്റ്റര്‍ റംസാന്‍, വിഷു ചന്തകള്‍ ഇന്നു മുതല്‍

after post image
0

- Advertisement -

വിലക്കയറ്റം പിടിച്ചു നിര്‍ത്തുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഈസ്റ്റര്‍, റംസാന്‍, വിഷു ചന്തകള്‍ ഇന്ന് ( മാര്‍ച്ച് 28) ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ഏപ്രില്‍ 13 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും.
താലൂക്കില്‍ ഒരു സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, അപ്ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാകും.ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്പാര്‍ പൊടി, ചിക്കന്‍ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും. മാര്‍ച്ച് 29, 31, ഏപ്രില്‍ 1,2 തീയതികളില്‍ ചന്ത പ്രവര്‍ത്തിക്കില്ല.

Leave A Reply

Your email address will not be published.