Listen live radio

യേശുവിന്റെ കുരിശു മരണത്തെ അനുസ്മരിച്ച് ഇന്ന് ദു:ഖ വെള്ളി ആചരണം

after post image
0

- Advertisement -

 

കല്‍പ്പറ്റ: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഈസ്റ്ററിനു തൊട്ടു മുന്‍പുള്ള വെള്ളിയെ ദുഃഖ വെള്ളിയാഴ്ചയായി ആചരിക്കുകയാണ്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച് അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹ വ്യാഴത്തെ തുടര്‍ന്നുള്ള ദിവസത്തെ, യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു.കുരിശിന്റെ രഹസ്യവും മഹത്വവും ദൈവിക പദ്ധതിയില്‍ അതിനുള്ള സ്ഥാനവും വ്യക്തമാക്കുന്ന പ്രാര്‍ഥനകളും കര്‍മങ്ങളുമാണു ദേവാലയങ്ങളില്‍ ഇന്നു നടക്കുന്നത്. ദേവാലയങ്ങളിലെ തിരുകര്‍മങ്ങളില്‍ പ്രധാനം പീഡാനുഭവ വായനയാണ്. കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ അനാച്ഛാദനം, ആരാധന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നിവയും ചടങ്ങുകളിലുണ്ട്.

Leave A Reply

Your email address will not be published.