Listen live radio

കുറുവ ദ്വീപ് അടച്ച നടപടി; സമരത്തിനൊരുങ്ങി സി.ഐ.ടി.യു

after post image
0

- Advertisement -

 

 

പുല്‍പള്ളി: 40 ഓളം തൊഴിലാളി കുടുംബങ്ങളെയും അതിലുപരി നിരവധി ചെറുകിട കച്ചവടക്കാരെയും പട്ടിണിയിലാക്കി കുറുവ ദ്വീപ് അടച്ചിട്ടു 2 മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് വരെ തുറക്കാന്‍ നടപടി സ്വീകരിക്കാത്ത വനം വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ചു ഏപ്രില്‍ 2 ന് പുല്‍പ്പള്ളി ഫോറസ്റ്റ് റെയ്ഞ്ചു ഓഫിസിലേക്ക് തൊഴിലാളി കുടുംബങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഭാരവഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പടമലയില്‍ കാട്ടാന അക്രമത്തില്‍ അജീഷെന്ന കര്‍ഷകന്റെ മരണത്തെ തുടര്‍ന്നാണ് കുറുവ താല്‍ക്കാലികമായി അടച്ചത്. പിന്നിട് കോടതി വിധിയുണ്ടാവുകയും ചെയ്തു. ഇവിടെ ജോലി ചെയ്യുന്നതില്‍ 30 പേര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ടു റിസത്തിലൂടെ ഇവിടെ നിന്ന് സര്‍ക്കാരിന് ലഭിച്ചിരുന്നത്.എന്നാലിപ്പോള്‍ തൊഴിലില്ലാതായതോടെ അവരുടെ കുടുംബങ്ങള്‍ മുഴു പട്ടിണിയിലാണ്. കൂടാതെ സംരക്ഷിക്കാന്‍ ആളില്ലാതെ കുറുവ നാശത്തിന്റെ വക്കിലാണ്. സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കുറുവ ദ്വീപ് എത്രയും വേഗത്തില്‍ തുറക്കുന്നതിന് നടപടി അത്യവശ്യമാണ്. അല്ലാത്ത പക്ഷം തുടര്‍സമരപരിപാടികളുടെ ഭാഗമായി വിഷു ദിനത്തില്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിസമരം നടത്തുമെന്നും ഭാരവഹികള്‍ പറഞ്ഞു.വിഷുവിന് മുന്‍പായി തൊഴിലാളികള്‍ക്ക് പതിനായിരം രൂപയെങ്കിലും ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ചു ഏപ്രില്‍ 2ന് നടത്തുന്ന ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് മാര്‍ച്ച് സി.ഐ.ടി.യു ടൂറിസം വര്‍ക്കോസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിവി ബേബി ഉദ്ഘാടനം ചെയ്യും പത്രസമ്മേളനത്തില്‍ ബൈജു നമ്പിക്കൊല്ലി, ഷിബു പി.ജെ, ടിജി മനോജ്, ബാബു കെ എം എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.