Listen live radio

വയോജന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം

after post image
0

- Advertisement -

 

പുല്‍പള്ളി: പ്രായാധിക്യവും, രോഗങ്ങളും മൂലം ദുരിതത്തിലായ വയോജനങ്ങളുടെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് വയോജന വേദി പുല്‍പള്ളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 7 മാസമായി മുടങ്ങി കിടന്ന പെന്‍ഷനില്‍ 1 മാസത്തെ പെന്‍ഷന്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള പെ ന്‍ഷന്‍ തുക ഉടന്‍ നല്‍കണമെന്നും എല്ലാ മാസവും കൃത്യമായി പെന്‍ഷന്‍ വിതരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ആടിക്കൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ ഒരു ബ്രാഞ്ച് പുല്‍പ്പള്ളി ടൗണില്‍ ആരംഭിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ജോര്‍ജ് കൊല്ലിയില്‍ അധ്യക്ഷത വഹിച്ചു. മഞ്ഞപ്പിള്ളില്‍ കൃഷ്ണന്‍കുട്ടി,ഇടപ്പു ളവില്‍ പൗലോസ്, ബേബി കൈനിക്കുടി, കെ കെ കൃഷ്ണന്‍കുട്ടി, പൗലോസ് അരിക് പുറത്ത് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.