തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ഹരിതചട്ട നിര്‍ദ്ദേശങ്ങളടങ്ങിയ ഹാന്‍ഡ്ബുക്ക് ശുചിത്വ മിഷന്‍ പുറത്തിറക്കി. ഹാന്‍ഡ് ബുക്ക് ലഭ്യമാക്കാനുള്ള ക്യൂ.ആര്‍ കോഡ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ഹരിത ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാക്കാനാണ് ക്യൂ.ആര്‍ കോഡ് വഴി ഹാന്‍ഡ് ബുക്ക് എല്ലാവര്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുകയാണ് ഹരിത ചട്ടങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.














