തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാനുള്ള സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റില്‍ പുനഃസ്ഥാപിച്ചു. സപ്ലിമെന്ററി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി ഈ സേവനം ലഭിച്ചിരുന്നില്ല. വെബ്‌സൈറ്റിലെ വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍ (voters services) എന്ന ഭാഗത്ത് search voter ഭാഗത്ത് തിരഞ്ഞാല്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാം.
ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും വോട്ടര്‍ പട്ടിക ലഭ്യമാണ്. https://www.sec.kerala.gov.in/public/voters/list, https://www.sec.kerala.gov.in/voter/search/choose എന്നീ വെബ്‌സൈറ്റുകളില്‍ കയറി വോട്ടുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്.
അതേസമയം, പല തദ്ദേശസ്ഥാപനങ്ങളിലും സപ്ലിമെന്ററി വോട്ടര്‍പട്ടിക പൂര്‍ണതോതില്‍ പ്രസിദ്ധീകരിക്കാന്‍ വൈകിയതോടെ സ്ഥാനാര്‍ഥികളാകാനുള്ളവരുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് നീളുകയാണ്.രണ്ട് ഘട്ടമായാണ് ഇത്തവണ വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9നും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11നുമാണ് വോട്ടെടുപ്പ്. 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 13ന്.














