Listen live radio

കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം

after post image
0

- Advertisement -

 

കല്‍പ്പറ്റ:നിരവധി കേസുകളിലെ പ്രതി തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു.കൃഷ്ണഗിരി അത്തിനിലം മാളിയേക്കല്‍ ലെനിന്‍ ആണ് ചൊവ്വാഴ്ച വൈകുന്നേരം മേപ്പാടി കോട്ടനാട് 46ല്‍ പോലീസിനെ വെട്ടിച്ചുകടന്നത്. അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലും തമിഴ്നാട്ടില്‍ ഇരട്ടക്കൊലക്കേസിലും പ്രതിയാണ് ഇയാള്‍. കൊലക്കേസില്‍ 64 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണയ്ക്കു കൊണ്ടുവരുന്നതിനിടെയാണ് ചാടിപ്പോയത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് മേപ്പാടി പോലീസ് അറിയിച്ചു. ഫോണ്‍: 04936 282433, 9497947271, 9497980818.

Leave A Reply

Your email address will not be published.