Listen live radio

ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയില്‍

after post image
0

- Advertisement -

 

മേപ്പാടി : ജാതിപ്പേര് വിളിച്ച് യുവാവിനെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതിയെ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി നെല്ലിമുണ്ട ചേരില്‍ വീട്ടില്‍ മുഹമ്മദ് ഫെസ്ബിലി (33)നെയാണ് നാട്ടിലേക്ക് തിരികെ വരുന്ന വഴി പോലീസ് പിടികൂടിയത്. 2021-ലാണ് പരാതിക്കാരനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും തടഞ്ഞു വച്ച് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ജാമ്യമെടുത്ത ശേഷം കോടതി നടപടികളില്‍ സഹകരിക്കാതെ ഇയാള്‍ വിദേശത്തേക്ക് മുങ്ങിയത്. പ്രതി കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് മേപ്പാടി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലേക്കും അയച്ചു നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഫെസ്ബില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയിട്ടുണ്ടെന്ന ഇമിഗ്രേഷന്‍ വിങ്ങില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേപ്പാടി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ വിദേശത്ത് സ്റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. നിലവില്‍ മറ്റൊരു കേസില്‍ കൂടി ഇയാള്‍ക്ക് വാറന്റ് ഉണ്ട്.

 

Leave A Reply

Your email address will not be published.