Listen live radio

ജില്ലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍, ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

after post image
0

- Advertisement -

 

ജില്ലയില്‍ കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. നാലംഗ സംഘമെത്തിയത് രാവിലെ. ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. സംഘത്തില്‍ സി പി മൊയ്തീനും. മുടി നീട്ടി വളര്‍ത്തിയ രണ്ടുപേരും ഉണ്ടായിരുന്നു. ഒരുമണിക്കൂര്‍ മുമ്പാണ് സംഘം എത്തിയത്.ഇവരുടെ കൈവശം തോക്കുകള്‍ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചു. സംഘം നീങ്ങിയത് മക്കിമല ഭാഗത്തേക്ക്. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന പ്രദേശമാണ് മക്കിമല. കമ്പമല ജംഗ്ഷന്‍ കേന്ദീകരിച്ചാണ് മാവോയിസ്റ്റുകള്‍ എത്തിയത്.നേരത്തെ ആറളത്തെ ഏറ്റുമുട്ടലിന് ശേഷമാണ് വീണ്ടും കമ്പമലയില്‍ എത്തിയത്. നിരന്തരം മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലമാണ് വയനാട്. കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.