Listen live radio

നെല്ലിയമ്പം ദമ്പതി വധക്കേസ്: ശിക്ഷ 29ന് വിധിക്കും

after post image
0

- Advertisement -

 

മാനന്തവാടി: പനമരം താഴെ നെല്ലിയമ്പം പദ്മാലയത്തില്‍ കേശവന്‍(70), ഭാര്യ പദ്മാവതി(68)എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കായക്കുന്ന് കുറുമ കോളനിയിലെ അര്‍ജുന്‍(27) കുറ്റക്കാരനെന്ന് ജില്ലാ സെഷന്‍സ് അഡ്ഹോക്(രണ്ട്)കോടതി ജഡ്ജ് എസ്.കെ. അനില്‍കുമാര്‍ കണ്ടെത്തി. ശിക്ഷ 29ന് വിധിക്കും. കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി നിരീക്ഷിച്ചു. കേസില്‍ 74 സാക്ഷികളെ വിസ്തരിച്ചു. 38 തൊണ്ടിമുതലും 181 രേഖയും പരിശോധിച്ചു.2021 ജൂണ്‍ 10ന് രാത്രി പ്രതി നടത്തിയ ആക്രമണത്തിലാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്. വയറിനും തലയ്ക്കും വെട്ടും കുത്തുമേറ്റ കേശവന്‍ സംഭവസ്ഥലത്ത് മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പദ്മാവതി പിറ്റേന്നു മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.ജൂണ്‍ 10നു രാത്രി അര്‍ജുന്‍ നടത്തിയ ആക്രമണത്തിലാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്.

വയറിനും തലയ്ക്കും വെട്ടുംകുത്തുമേറ്റ കേശവന്‍ രാത്രിതന്നെ മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പദ്മാവതി പിറ്റേന്നു മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. മോഷണശ്രമത്തിനിടെയാണ് അര്‍ജുന്‍ കൊല നടത്തിയത്.നെല്ലിയമ്പം കുറുമ കോളനിയിലെ പരേതരായ ബാബു-ഇന്ദിര ദമ്പതികളുടെ മകനാണ് അര്‍ജുന്‍. 2021 ജൂണ്‍ ഒന്‍പതിനു മാനന്തവാടി ഡിവൈഎസ്പിയുടെ കാര്യാലയത്തില്‍ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അര്‍ജുന്‍ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. പ്രത്യേക സംഘം മൂന്നു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കേസന്വേഷണത്തിന്റെ ഭാഗമായി മുന്‍കാല കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും പ്രദേശത്തെയും സമീപപ്രദേശങ്ങളിലെയും 150ഓളം സിസിടിവി കാമറ ദൃശ്യങ്ങളും പരിശോധിക്കുകയുണ്ടായി.

താഴെ നെല്ലിയമ്പത്തു കാപ്പിത്തോട്ടത്തിലാണ് ദമ്പതികളുടെ ഇരുനില വീട്. രാത്രി നിലവിളികേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഹാളില്‍ കോണിപ്പടിക്കടുത്ത്് സോഫയില്‍ രക്തംവാര്‍ന്നു കമിഴ്ന്നുകിടക്കുന്ന നിലയില്‍ കേശവനെ കണ്ടത്. തുണി മുറിവില്‍ അമര്‍ത്തി നിലവിളിക്കുകയായിരുന്നു പദ്മാവതി. സംഭവസമയം വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയെ തിരിച്ചറിയാന്‍ പദ്മാവതിക്കു കഴിഞ്ഞിരുന്നില്ല.

Leave A Reply

Your email address will not be published.