Listen live radio

ആവേശം തീര്‍ത്ത് മുന്നണികള്‍; കളറായി കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണം

after post image
0

- Advertisement -

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചു. ആവേശം നിറച്ച കൊട്ടിക്കലാശത്തോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. അവസാന മണിക്കൂറുകള്‍ മുന്നണികള്‍ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സ്ഥാനാര്‍ഥികളുടെ മുന്നിലുള്ളത്.
ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. കലാശക്കൊട്ടിനിടെ വിവിധയിടങ്ങളില്‍ എല്‍ഡിഎഫ്‌യുഡിഎഫ്ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.നാളെ രാവിലെ മുതല്‍ വോട്ടെണ്ണല്‍ സാമഗ്രികളുടെ വിതരണം നടക്കും.

മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.