കൽപ്പറ്റ: വിൽപനക്കായി കരുതിയ മയക്കുമരുന്ന് ഗുളികകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൽപ്പറ്റ തുർക്കി മാടായി വീട്ടിൽ മുഹമ്മദ് മൻസൂർ (35) ആണ് എമിലി ഭാഗത്ത് വെച്ച് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. 25 ഗ്രാം സ്പാസ്മോ പ്രോക്‌സിവോൺ പ്ലസ് (Spasmo Proxyvon Plus) ഗുളികകൾ ഇയാളിൽ നിന്നും കണ്ടെടുത്തു.














