കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്.നീർവാരം അമ്മാനിക്കവലയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. നെടുങ്കുന്നേൽ സത്യൻ (22) നെയാണ് നീർവാരം-പുഞ്ചവയൽ റോഡിൽ നടന്നുപോവുന്നതിനിടെ കാട്ടാന ആക്രമിച്ചത്.
പരീക്ഷ എഴുതാൻ പുഞ്ചവയലിലേക്ക് ബസ് കയറാൻ റോഡിലൂടെ നടന്നു പോവുമ്പോൾ കാട്ടാനയുടെ മുമ്പിൽ പെടുകയായിരുന്നു. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.













