മാനന്തവാടി അഞ്ചുകുന്ന് ലക്ഷംവീട് ഉന്നതിയിൽ വിദ്യാർത്ഥി വൈദ്യുതാഘാതം ഏറ്റ് മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന നീതുവിന്റെ മകൻ സിദ്ധാർത്ഥ് (8) ആണ് മരിച്ചത്. വീടിനു സമീപത്ത് ഉള്ള വാട്ടർ ടാങ്കിന് മുകളിൽ കയറിയപ്പോൾ അബദ്ധത്തിൽ സമീപത്ത് കൂടെ പോകുന്ന വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ നിലയിൽ അഞ്ചുകുന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവധി ആഘോഷിക്കാൻ അമ്മയുടെ വീടായ അഞ്ചുകുന്ന് ലക്ഷംവീട് ഉന്നതിയിൽ ഉള്ള വീട്ടിലെത്തിയപ്പോഴാണ് അപകടം.
ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു
‹ മുൻപത്തെ വാർത്ത (Previous)
രാജ്യത്ത് വ്യാജമരുന്നുകൾ വ്യാപകം; ഒറ്റയാളുടെ വിറ്റുവരവ് വർഷം 5 കോടി, കണ്ടെത്തിയത് 3104 വ്യാജ സാംപിൾ
അടുത്ത വാർത്ത (Next) ›
ഇന്ധന സര്ചാര്ജ് കൂട്ടി എയര്ഇന്ത്യ; 899 രൂപ വരെ വര്ധന, നാളെ മുതല് പ്രാബല്യം