Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മദ്യത്തിൽ സയനൈഡ് കലർത്തി കൊലപാതകം; കുടുംബം ഹൈകോടതിയി ലേക്ക്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മാനന്തവാടി: സുഹൃത്തിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മദ്യത്തിൽ സയനൈഡ് കലർത്തി മൂന്ന് നിരപരാധികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം നീതി തേടി കുടുംബം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിലവിലെ അന്വേഷണങ്ങളിലും കോടതിയിൽ നടക്കുന്ന വിചാരണയും സുതാര്യമല്ലാത്തതിനാൽ സി.ബി.ഐ കേസന്വേഷിക്കണമെന്നാണ് ഹൈകോടതിയിൽ നൽകുന്ന ഹരജിയിൽ ആവശ്യപ്പെടുകയെന്നാണ് അറിയുന്നത്.2018 ഒക്ടോബർ മൂന്നിന് വെള്ളമുണ്ട മൊതക്കരകവുംകുന്ന് ഉന്നതിയിലെ തിക് നായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവരാണ് മരിച്ചത്.

പിതാവ് മദ്യം കഴിച്ചാണ് മരിച്ചതെന്നറിയാതെയാണ് മറ്റ് രണ്ടുപേരും ഇതേ മദ്യം കഴിക്കുകയും മരിക്കുകയും ചെയ്‌തത്‌. ആറാട്ടുതറ പാലത്തിങ്കൽ സന്തോഷാണ് സയനൈഡ് കലർത്തിയ മദ്യം നൽകിയത്. സംഭവം അന്വേഷിച്ച വെള്ളമുണ്ട പൊലീസ് 2019ൽ എസ്.എസ്.ടി, സ്പെഷൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.തുടർന്ന് വിചാരണ ആരംഭിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു വാദികൾക്കായി കോടതിയിൽ ഹാജരായിരുന്നത്. ആറ് വർഷത്തോളം നീണ്ട വിചാരണയിൽ നിരവധി സാക്ഷികളെ വിസ്‌തരിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. 2025 ജൂലൈ 14ന് ഇദ്ദേഹം പ്രോസിക്യൂട്ടർ സ്ഥാനം ഒഴിവാവുകയും തൊട്ടുപിന്നാലെ പ്രതിക്കായി കോടതിയിൽ ഹാജരാകുകയും ചെയ്‌തത്‌ വലിയ വിവാദമായി. പ്രതിഭാഗത്തിന് അനുകൂലമായി സാക്ഷി കൂറുമാറുകയും ചെയ്തതോടെ തങ്ങൾക്ക് നീതി കിട്ടില്ലെന്ന് കുടുംബത്തിന് ബോധ്യമായി. ഇതോടെയാണ് കുടുംബം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *